hybi

കൊച്ചി: സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി കേന്ദ്ര ഫണ്ടുകൂടി വിനിയോഗിച്ച് നടത്തുന്ന എറണാകുളം മാർക്കറ്റ് നവീകരണം, രാജേന്ദ്ര മൈതാനി സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്താനായി തദ്ദേശവകുപ്പ് മന്ത്രിയും മറ്റും കൊച്ചിയിലെത്തുന്നത് പൊതുപരിപാടികൾ സംബന്ധിച്ചുള്ള മര്യാദകൾ ലംഘിച്ചാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. സ്ഥലം എം.പിയായ തന്നെയും ടി.ജെ. വിനോദ് എം.എൽ.എയെയും പരിപാടിയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ എൽ.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത് തികച്ചും സങ്കുചിതമായ രാഷ്ട്രീയമാണ്. പ്രബുദ്ധരായ കൊച്ചിക്കാർ എൽ.ഡി.എഫ് നേതൃത്വത്തിന്റെ നിലവാരത്തകർച്ച മനസിലാക്കണം. തന്റെ ഇടപെടലിനെ തുടർന്നാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ കാലാവധി ജൂൺ വരെ നീട്ടിയതെന്ന് ഹൈബി ഈഡൻ പറഞ്ഞു.