മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ കുര്യൻമല അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലെ ക്ലീനിംഗ് സ്റ്റാഫ് തസ്‌തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായ 40 വയസിനു താഴെയുള്ള വനിതകളെയാണ് ആവശ്യം. പ്രദേശവാസികൾക്ക് മുൻഗണന. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 5ന് രാവിലെ 10.30ന് മുനിസിപ്പൽ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.