മൂവാറ്രുപുഴ: വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആർ. മധുസൂദനൻ നയിക്കുന്ന ജനമുന്നേറ്റ ജാഥയ്ക്ക് സ്വീകരണമൊരുക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. 27ന് ജില്ലയിലെത്തുന്ന ജാഥയെ രാവിലെ മണ്ണൂരിൽനിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ മൂവാറ്രുപുഴയിലേക്ക് ആനയിക്കും. രാവിലെ 10.30ന് സ്വീകരണസമ്മേളനം ആരംഭിക്കും. സ്വീകരണത്തിന്റെ വിജയത്തിന് ജില്ലാ പ്രസിഡന്റ് കെ.കെ. ദിനേശൻ ചെയർമാനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.