blood-donar

കളമശേരി: സി.സി.എസ് രക്തബന്ധുവും കുസാറ്റ് എൻ.എസ്.എസ് യൂണിറ്റും ഐ.എം.എ ആലുവ യൂണിറ്റും സംയുക്തമായി കുസാറ്റ് ക്യാമ്പസിൽ രക്തദാന ക്യാമ്പും വിദ്യാർത്ഥി ബ്ലഡ് കോ-ഓർഡിനേറ്റന്മാർക്കുള്ള ആദരവും സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. രക്തദാന മേഖലയിലെ മികച്ച വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാർക്കുള്ള പുരസ്കാരങ്ങൾ കോട്ടയം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ വിതരണം ചെയ്തു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും മാത്തമാറ്റിക്‌സ് വിഭാഗം തലവനുമായ പ്രൊഫ. ശശി ഗോപാലൻ, കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി മീഡിയ കോ-ഓർഡിനേറ്റർ രാജീവ് പള്ളുരുത്തി, കുസാറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രൊഫ. അപർണ്ണ ലക്ഷ്മണൻ, സി.സി.എസ് രക്തബന്ധു കോ-ഓർഡിനേറ്റർ അനീഷ്, എൻ.എസ്.എസ് വളന്റിയർ സെക്രട്ടറി എസ്.ഗായത്രി ന്നിവർ സംസാരിച്ചു.

ചടങ്ങിന്റെ ഭാഗമായി നിരവധി വിദ്യാർത്ഥികൾ രക്തദാനം ചെയ്തു. ഇരുപത് വിദ്യാർത്ഥി ബ്ലഡ് കോ-ഓർഡിനേറ്റന്മാർക്ക് പുരസ്‌കാരം നൽകി .