physico

കൊച്ചി: കൊച്ചിൻ കോർപ്പറേഷന്റെ കീഴിലുള്ള മട്ടാഞ്ചേരി ഗവ. ആയുർവേദ ആശുപത്രിയിൽ പുതുതായി സ്ഥാപിക്കപ്പെട്ട ഫിസിയോതെറാപ്പി, ധാന്യാമ്ല യൂണിറ്റുകളുടെ ഉദ്ഘാടനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. ആധുനിക ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് യൂണീറ്റുകളുടെ ലക്ഷ്യം.

ആയുർവേദ വിധി പ്രകാരം എല്ലാവിധ വാതരോഗങ്ങൾക്കും ഫലപ്രദമായ ചികിത്സയാണ് ധാന്യാമ്ലം. ഉയർന്ന ചികിത്സ ചെലവുള്ളതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാണിത്. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ. റെനീഷ്, ഡിവിഷൻ കൗൺസിലർ പ്രിയ പ്രശാന്ത് എന്നിവർ സംസാരിച്ചു.