ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജൈവ

കാർഷികോത്സവം സംഘടിപ്പിച്ചു. കാർഷിക ഗ്രൂപ്പ് അംഗങ്ങൾക്കുള്ള പച്ചക്കറിത്തൈകളുടെ വിതരണം
നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ.ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ആർ. ഹേമന്ത് അദ്ധ്യക്ഷത വഹിച്ചു. നടൻ സാജൻ പള്ളുരുത്തി, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി, സൗണ്ട് മിക്സർ ഫസൽ കെ. ബക്കർ, ബാങ്ക് വൈസ് പ്രസിഡന്റ് ഹമീദ് ഷാ, മാനേജിംഗ് ഡയറക്ടർ ഇൻചാർജ് കെ.ആർ. മഞ്ജു എന്നിവർ സംസാരിച്ചു.