history

കൊച്ചി: സർവകലാശാലകളിലെ ബിരുദ ബിരുദാനന്തരതലത്തിലെ ചരിത്ര പഠനത്തിൽ പൊതുവായ രൂപരേഖ തയ്യാറാക്കാൻ എറണാകുളത്ത് ഹിസ്റ്ററി അസോസിയേഷൻ ഓഫീസിൽ ചേർന്ന കരിക്കുലം ഉപസമിതി യോഗം തീരുമാനിച്ചു. ചരിത്രത്തിന് സർവകലാശാലതലത്തിൽ പാഠ്യപദ്ധതി സമീപനരേഖ തയ്യാറാക്കിയിട്ടില്ലാത്തതിനാലാണ് അടിയന്തരമായി തീരുമാനം. ദേശീയ തലത്തിൽ പ്രസിദ്ധനായ ചരിത്രകാരൻമാരെ ഉൾപ്പെടുത്തി വിദഗ്ദ്ധസമിതി രൂപികരിക്കും. സമിതി തയ്യാറാക്കുന്ന സമീപനരേഖ പൊതുചർച്ചയ്ക്കായി പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കാനാണ് തീരുമാനം. കേരള ഹിസ്റ്ററി കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. പി. കാർത്തകേയൻ നായർ, ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദലി, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ഗോപകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.