ആലങ്ങാട്: ആലുവ- പറവൂർ റോഡിൽ തട്ടാംപടി കവലയിലെ കാന പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കരുമാല്ലൂർ വെസ്റ്റ് ഏരിയാ കമ്മിറ്റി പ്രതിഷേധയോഗം നടത്തി. കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സുനിൽ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് പൈ, പി.ആർ. പ്രമോദ്, സാബു നായർ, പ്രതുൽ പ്രദീപ്, ലാജുലാൽ, ശ്രീജ, ധർമ്മജൻ, അനീഷ്, സതീഷ്, എം.കെ. ബാബു, ബാബുകുമാർ, രജിത മനോജ്, ശ്രീജിത്, ഷൺമുഖൻ, തേവൻ, വർഗീസ് എന്നിവർ സംസാരിച്ചു.