പെരുമ്പാവൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം) പെരുമ്പാവൂർ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി. സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു .നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.ബാബു, ടോമി ജോസഫ്, ടി.എ. ഡേവിഡ് ,കെ.പി. പൈലി, എം.എം. ജോസ് , ജാൻസി ജോർജ്, മാത്യൂസ് ബേബി എന്നിവർ സംസാരിച്ചു.