കിഴക്കമ്പലം: കടമ്പ്രയാർ പഴങ്ങനാട് അഞ്ച് ഏക്കർ വരുന്ന പാടശേഖരത്തിന് തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. അടിക്കാടിനും പുല്ലിനും മാലിന്യങ്ങൾക്കുമാണ് തീപിടിച്ചത്. പട്ടിമറ്റം ഫയർഫോഴ്സ് യൂണിറ്റും നാട്ടുകാരും ട്വന്റി20 ഫയർ യൂണിറ്റും മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.