അങ്കമാലി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ യുടെ ഏഴാമത് സംസ്ഥാന കൺവെൻഷൻ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ തുടക്കമായി. വ്യവസായ മന്ത്രി പി. രാജീവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബിഎഐ സംസ്ഥാന ചെയർമാൻ ജോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിബു മാത്യു, അങ്കമാലി സെന്റർ ചെയർമാൻ സിജു ജോസ് പാറക്ക, സെന്റർ സെക്രട്ടറി കെപി വിനോദ്, സംഘാടക സമിതി ചെയർമാൻ ചാൾസ് ജെ തയ്യിൽ, സംഘാടക സമിതി ജോയിന്റ് കൺവീനർ സൈജൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. അങ്കമാലി സെന്റർ സർവീസ് പ്രോജക്ടിന്റെ ഉദ്ഘാടനം സെന്റർ ചെയർമാൻ സിജു ജോസ് പാറക്ക ഉദ്ഘാടനം ചെയ്തു.