ആലുവ: ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ആൽത്തറയിൽ നിർമ്മിച്ച ഗോപുരസമർപ്പണം ഇന്ന് രാവിലെ 11.15ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മെമ്പർ ജി. സുന്ദരേശൻ നിർവഹിക്കും.
മാതാവ് കെ. കമലമ്മയുടെ ഓർമ്മയ്ക്കായി ഗോപുരം നിർമ്മിച്ച് സമർപ്പിക്കുന്ന സ്ട്രാൻസ് വേയ്‌സ് ലോജിസ്റ്റിക്‌സ് എം.ഡി ശശിധരൻ എസ്. മേനോൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം കമ്മിഷണർ വി.എസ്. രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി കമ്മിഷണർ മൂരാരി ബാബു, ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളിമന ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിക്കും. 14 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗോപുരവും ആൽത്തറയും നിർമ്മിച്ചത്.