
തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ പൊതുശ്മശാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടം, പഞ്ചായത്ത് പ്രസിഡന്റ് സജിതമുരളി, വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, വികസന സമിതി സ്ഥിരം അംഗങ്ങളായ സുധാ നാരായണൻ, ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, സെക്രട്ടറി കെ.എച്ച്. ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇതോടൊപ്പം പട്ടികജാതി വിഭാഗക്കാർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 17-ാം വാർഡിൽ നിർമ്മിച്ചിട്ടുള്ള ഇൻഡസ്ട്രിയൽ യൂണിറ്റിന്റെയും ഹോമിയോ ആശുപത്രിയുടെ പെരിഫറൽ ഒ.പി. യുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.