വൈപ്പിൻ: ഗോശ്രീ ജംഗ്ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപനപ്രഖ്യാപനം ഇന്ന് രാവിലെ പത്തിന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഫിഷ്‌ലാൻഡിംഗ് സെന്റർ പരിസരത്തു നടക്കുന്ന പരിപാടിയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷ വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.