കൊച്ചി: കെസ്മാർട്ട് ആപ്ലിക്കേഷനിൽ തങ്ങളുടെ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാർച്ച് 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ അറിയിച്ചു. കെട്ടിട നികുതി അടയ്ക്കൽ കാര്യക്ഷമമാക്കാൻ ഇത് അനിവാര്യമാണ്.
കെസ്മാർട്ടിലെ pay tax ലിങ്ക് വഴി വാർഡും കെട്ടിട നമ്പറും നൽകിയാൽ കെട്ടിട വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാം.
കെസ്മാർട്ടിൽ ലോഗിൻ ചെയ്ത് ലിങ്ക് ബിൽഡിംഗ് ഓപ്ഷൻ സെലക്ട് ചെയ്ത്, ആധാർ അപ്‌ലോഡ് ചെയ്യാം. മൊബൈൽ നമ്പർ ചേർത്ത്, കെട്ടിടം കെസ്മാർട്ടുമായി ലിങ്ക് ചെയ്താൽ സേവനങ്ങളും ലഭ്യമാകും.
ലിങ്ക് കിട്ടിയില്ലെങ്കിൽ, കെട്ടിടം ഉൾപ്പെട്ടിട്ടില്ലെങ്കിൽ സോണൽ ഓഫീസിലിയോ കോർപ്പറേഷൻ മെയിൻ ഓഫീസിലെ ഫെസിലിറ്റേഷൻ സെന്ററിലെയോ സേവനങ്ങൾ ഉപയോഗിക്കാം. നികുതികൾ പണമായി അടയ്ക്കാം. കെട്ടിട വിവരങ്ങൾ ഓൺലൈനിൽ ചേർക്കാൻ ജീവനക്കാർ സഹായിക്കും.
കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുതലത്തിലും ഫെസിലിറ്റേഷന് സൗകര്യം ഏർപ്പെടുത്തും.