
തൃപ്പൂണിത്തുറ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ തൃപ്പൂണിത്തുറ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വോട്ട് തേടി. പ്രശസ്ത കഥകളി നടൻ ഫാക്ട് പത്മനാഭൻ, 'സാഹിത്യകാരൻ ഇ.പി. ശ്രീകുമാർ, ഡോ. കെ.ജി. പൗലോസ് തുടങ്ങിയവരെയും ട്രൂറ ഭാരവാഹികൾ, മർച്ചന്റ്സ് യൂണിയൻ ഭാരവാഹികൾ, തമ്മണ്ടിൽ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവരെ സന്ദർശിച്ചു. സെന്റ് മേരീസ് പള്ളി, നടമേൽ പള്ളി, സെന്റ് ജോസഫ് കോൺവെന്റ് തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വിവാസുദേവൻ, യു.കെ. പീതംബരൻ, അഡ്വ. എസ്. മധുസൂദനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.