കൊച്ചി: സർവീസിൽനിന്ന് വിരമിച്ച കേരളകൗമുദി സീനിയർ റിപ്പോർട്ടർ പി.ആർ. പ്രസന്നയ്ക്ക് കോർപ്പറേഷൻ സൗഹൃദസംഘം യാത്രഅയപ്പ് നൽകി. കൊച്ചി കോർപ്പറേഷൻ സമൃദ്ധി കിച്ചനിലൂടെ 10രൂപ ഊണ് പദ്ധതി നടപ്പാക്കിയതിന് പിന്നിൽ പ്രസന്നയുടെ വാർത്തകൾ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മേയർ അഡ്വ.എം. അനിൽകുമാർ പറഞ്ഞു. വിമർശനം ഉന്നയിക്കുന്നതിനൊപ്പം നല്ല കാര്യങ്ങളിൽ അഭിനന്ദിച്ചും വാർത്തകൾ നൽകിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന്റെ ഉപഹാരം അദ്ദേഹം സമർപ്പിച്ചു. ദീർഘകാലം കേരളകൗമുദിയിൽ കോർപ്പറേഷൻ സംബന്ധിച്ച വാർത്തകളുടെ ചുമതല വഹിച്ചിരുന്നത് പ്രസന്നയായിരുന്നു.
ടി.ജെ. വിനോദ് എം.എൽ.എ പൊന്നാട അണിയിച്ചു. മുൻ മേയർമാരായ സൗമിനി ജയിൻ, ടോണി ചമ്മിണി, മാദ്ധ്യമ പ്രവർത്തകർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.