കൂത്താട്ടുകുളം: കൊച്ചി മെട്രോ റെയിൽ, വാട്ടർ മെട്രോ,

ബീച്ച് എന്നിവ ആസ്വദിച്ച് കൂത്താട്ടുകുളം ബി.ആർ.സിയിലെ കുട്ടികൾ. ഭിന്നശേഷി കുട്ടികൾക്ക് ചുറ്റുപാടുകളെ അടുത്തറിയാനും മാനസികോല്ലാസത്തിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളമാണ് യാത്ര സംഘടിപ്പിച്ചത്. അമ്പത് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമടങ്ങിയ സംഘം യാത്രയിൽ പങ്കെടുത്തു.
കൂത്താട്ടുകുളം ബി.ആർ.സി ട്രയിനർ മിനിമോൾ എബ്രാഹം, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ എൽദോ ജോൺ, അനുരാജ് ,ഷീജ ദാമോദരൻ ,കെ.പി.സീമ, സി.വി. ദിപാമോൾ, രാഹുൽ രാജ്, രഞ്ജിത് രഘു, എം. വി. മഞ്ജു എന്നിവർ നേതൃത്വം നൽകി.