കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരും മദ്രാസ് ഹൈക്കോടതി ജഡ്ജിമാരും തമ്മിലുള്ള സൗഹൃദ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ഹൈക്കോടതി ജഡ്ജിമാരുടെ ടീമിന് വിജയം. 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി 136 റൺസ് നേടിയ ഹൈക്കോടതി ടീം ആറു വിക്കറ്റിന് മദ്രാസ് ടീമിനെ പരാജയപ്പെടുത്തി.

കേരള ടീം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെയും ജസ്റ്റിസ് രാജ വിജയരാഘവന്റെയും മികച്ച പ്രകടനത്തിന്റെ മികവിൽ 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം വരിച്ചു. ഇരുവരും 40 റൺസ് വീതം നേടി. 29 പന്തിൽ നിന്ന് 40 റൺസും ഒരു വിക്കറ്റും നേടിയ ജസ്റ്റിസ് രാജ വിജയരാഘവനാണ് മാൻ ഒഫ് ദ മാച്ച്.
ജസ്റ്റിസുമാരായ മുഹമ്മദ് നിയാസ്,ബെച്ചു കുര്യൻ തോമസ്,രാജ വിജയരാഘവൻ,അമിത് റാവൽ, ടി.ആർ.രവി എന്നിവർ ഒരോ വിക്കറ്റുവീതം നേടി. കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരം.