കൊച്ചി: ഡ്രൈഡേയിൽ അനധികൃതമായി മദ്യം വിൽക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മുളവുകാട് പന്തിപറമ്പ് വീട്ടിൽ ഷാനവാസാണ് (50) അറസ്റ്റിലായത്. വിൽപനയ്ക്കായി സൂക്ഷിച്ച അര ലിറ്ററിന്റെ 10 കുപ്പി മദ്യം പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും മുളവുകാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയലാണ് ഇയാൾപിടിയിലായത്.