ആലുവ: കീഴ്മാട് കാരുകുന്നത്ത് വീട്ടിൽ നാരായണന്റെ മകൻ ഗോപാലൃഷ്ണനെ (57) വീടിനടുത്തുള്ള റബർ തോട്ടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിണറിന്റെ അരഭിത്തിയിൽ നിന്നും അബദ്ധത്തിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലുവ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.