കൊച്ചി: സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന സാമൂഹികവിരുദ്ധ കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സജിമോൻ (45), മലപ്പുറം പൊന്നാനി സ്വദേശി ഫൈസൽ ഹമീദ് (34), മലപ്പുറം സ്വദേശി കെ.ഷിജിൽ (29), പാലക്കാട് തൃക്കണ്ടേരി സ്വദേശി പി.നിഷാദ്(36), കണ്ണൂർ സ്വദേശി വിപിൻദാസ്(36), മലപ്പുറം ചേലാമ്പ്ര സ്വദേശി നൗഫൽ ഖാൻ (27), തിരുവല്ല സ്വദേശി വി.കെ. വിനീത്(38), കൊല്ലം പത്തനാപുരം സ്വദേശി പി. വിനു (29) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ബംഗളൂരു സ്വദേശിനികളും ഒരു കൊല്ലം സ്വദേശിനിയും ഉണ്ടായിരുന്നു. ഓൾഡ് കതൃക്കടവ് റോഡിലുള്ള ഓൾഗാ ഹോംസ്‌റ്റേയെന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് മിന്നൽ പരിശോധന നടത്തിയത്. സ്ഥാപനം നടത്തിയിരുന്ന കുപ്രസിദ്ധ ഗുണ്ടയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒമ്പതു മാസം മുമ്പാണ് മൂന്നു നിലയിലുള്ള കെട്ടിടത്തിൽ സ്പായും ഹോം സ്‌റ്റേയും പ്രവർത്തനം തുടങ്ങിയത്.