kanayannur

കൊച്ചി: എസ്.എൻ.ഡി.പി. യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 28, 29, 30 തീയതികളി​ൽ പാലാരിവട്ടം യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടി​പ്പി​ക്കുന്ന ശ്രീനാരായണ ദർശനോത്സവത്തി​ന് മുന്നോടിയായി​ തെക്കൻ മേഖലയി​ൽ 32 ശാഖകളുടെയും പോഷകസംഘടനകളുടെയും ഭാരവാഹി​കളുടെ യോഗം നടമ ശാഖാ ഓഡി​റ്റോറി​യത്തി​ൽ ചേർന്നു. ശി​വഗി​രി​ മഠത്തി​ലെ സ്വാമി അദ്വൈതാനന്ദതീർത്ഥ പ്രഭാഷണം നടത്തി​.

യോഗത്തി​ൽ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി​.വി​. വിജയൻ, യൂണി​യൻ കമ്മി​റ്റി​ അംഗങ്ങളായ ടി. എം. വിജയകുമാർ .എൽ. സന്തോഷ്, യൂത്ത് മൂവ്മെന്റ് പ്രസി​ഡന്റ് വി​വേക് വേണുഗോപാൽ, സെക്രട്ടറി​ ശ്രീജി​ത്ത്, വനി​താ സംഘം ചെയർപേഴ്സൺ​ ഭാമ പത്മനാഭൻ, വി​ദ്യാ സുധീഷ്, നടമ ശാഖാ സെക്രട്ടറി​ ഷി​ബു തുടങ്ങി​യവർ സംസാരി​ച്ചു. യൂണി​യൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും നടമ ശാഖാ പ്രസി​ഡന്റ് അഡ്വ.രാജൻ ബാനർജി​ നന്ദി​യും പറഞ്ഞു.

ദർശനോത്സവത്തി​ന് മുന്നോടി​യായി​ മാർച്ച് 17ന് പീതാംബര ദീക്ഷ നടക്കും. 22ന് ശി​​വഗി​രി​യി​ലെ കെടാവി​ളി​ക്കിൽ നി​ന്നുള്ള ദീപം കൊണ്ടുവരും. 23, 24 തീയതി​കളി​ൽ ശാഖകളി​ലേക്ക് ജ്യോതി​പ്രയാണം.