suresh-kumar
സുരേഷ് കുമാർ

ആലുവ: ഓട്ടോറിക്ഷയിടിച്ച് സ്‌കൂട്ടർ യാത്രികനായ മദ്ധ്യവയസ്‌കൻ മരിച്ചു. കിഴക്കെ കടുങ്ങല്ലൂർ ചാലുമുക്കിൽ മണി മന്ദിരത്തിൽ എം.ആർ. ചന്ദ്രശേഖരൻ നായരുടെ മകൻ സുരേഷ് കുമാറാണ് (58) മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ പടിഞ്ഞാറെ കടുങ്ങല്ലൂർ വൃന്ദാവൻ വളവിലാണ് അപകടം. മുപ്പത്തടത്ത് നിന്നും കടുങ്ങല്ലൂരിലേക്ക് വരികയായിരുന്നു സുരേഷ് കുമാറി​ന്റെ സ്കൂട്ടർ യാത്രക്കാരുമായി പാനായിക്കുളത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. സുരേഷിനെ ഉടൻ ആലുവയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മാതാവ്: സുശീല. ഭാര്യ: ദീപ.