cusat

കൊച്ചി: കുസാറ്റിലെ 600 ലേറെ അവസാന വർഷ വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ചു. കൂടുതൽ ഐ.ടി കമ്പനികളും മറ്റു പ്രധാന കമ്പനികളും ഉയർന്ന ശമ്പള പാക്കേജിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. ഏറ്റവും ഉയർന്ന ശമ്പള പാക്കേജായി ലഭിച്ചത് പ്രതിവർഷം 25 ലക്ഷം രൂപയും ശരാശരി 6.70 ലക്ഷം രൂപയുമാണ്. ടി.സി.എസ്, സിസ്‌കോ, എയർ ഇന്ത്യ, ഹ്യുണ്ടായ് എന്നിവയുൾപ്പെടെ 50ൽ അധികം കമ്പനികളിലേക്കാണ് വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത്. അടുത്ത മാസത്തെ രണ്ടാംഘട്ട റിക്രൂട്ട്‌മെന്റിനായി പ്രധാന സോഫ്റ്റ്‌വെയർ കമ്പനികളായ ടി.സി.എസ്, ഐ.ബി.എം, ആക്‌സെഞ്ചർ തുടങ്ങിയവർ എത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.