kinfra

കൊച്ചി: ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാതെ പെരിയാറിൽ നിന്ന് കിൻഫ്രയ്ക്ക് വെള്ളം നൽകുന്നതിൽ റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയരുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ് അദ്ധ്യക്ഷവ വഹിച്ചു. കെ.കെ. വാമലോചനൻ, കെ.ജി. രാധാകൃഷ്ണൻ, ടി.എൻ പ്രതാപൻ, രാധാകൃഷ്ണൻ കടവുങ്കൽ, പി.വി. ശശി, പി.എസ് അരവിന്ദാക്ഷൻ നായർ, ദിലിപ് ഫ്രാൻസീസ് , ജുവൽ ചെറിയാൻ, പറപ്പുറം രാധാകൃഷ്ണൻ, കെ.വി. ജോൺസൺ, പി.ജി. ശശിധരൻ പിള്ള എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.