തൃപ്പൂണിത്തുറ: ചക്കംകുളങ്ങര ശിവക്ഷേത്രത്തിലെ 8 ദിവസത്തെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. 10 ന് ആറാട്ട്.
ഇന്ന് വൈകിട്ട് 5 ന് ആർ.എൽ.വി വസന്തന്റെ സംഗീതക്കച്ചേരി, 7.30 ന് നൃത്തനൃത്ത്യങ്ങൾ, 9 ന് ലക്ഷ്മി നായരുടെ മോഹിനിയാട്ടം.
5 ന് രാവിലെ 8ന് ശീവേലി, 10ന് ഉത്സവബലി, വൈകിട്ട് 5 ന് നക്ഷത്ര ജി. നായരുടെ സംഗീതക്കച്ചേരി, 6.30 ന് ചൊവ്വല്ലൂർ സുനിലിന്റെ പ്രമാണത്തിൽ തായമ്പക, 7.30 ന് ആർദ്ര രവിയുടെ ഭരതനാട്യം.
6 ന് വൈകി ട്ട് 4 ന് പറയ്ക്കെഴുന്നള്ളിപ്പ്, 6 ന് ഗൗതം എസ്. കുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരി, 7.30 ന് ആഷ്‌ന ജീവന്റെ നൃത്താഞ്ജലി, 8 നും 9.30 നും നൃത്തനൃത്ത്യങ്ങൾ.
7 ന് വൈകിട്ട് 5നു രഞ്ജിനി പരമേശ്വരന്റെ സംഗീതക്കച്ചേരി, 6ന് മഹാദേവൻ ശ്രീറാമിന്റെ സംഗീതക്കച്ചേരി, 8 ന് സിക്കിൾ ഗുരുചരണിന്റെ സംഗീതക്കച്ചേരി.
8ന് മഹാശിവരാത്രി. പുലർച്ചെ 4ന് മഹാരുദ്രാഭിഷേകം, 7ന് സുജാത നായരുടെ ശിവാഷ്ഠപദി, 8 ന് തിരുവാതിരകളി, 10ന് കോലാട്ടം, 11ന് ശീവേലി, പഞ്ചാരിമേളം, വൈകിട്ട് 4 ന് അഷ്ടപദി, 5 ന് പ്രദോഷജപം, 5നു തിരുവാതിരകളി, 8 ന് വയലിൻ ദ്വയം.
9ന് വലിയ വിളക്ക്. വൈകിട്ട് 5 ന് സംഗീതക്കച്ചേരി, 8 ന് സംഗീത സദസ്.
10 ന് ആറാട്ട്. രാവിലെ 9.30 ന് അന്നദാനം, വൈകിട്ട് 4.30 ന് കാഴ്ചശീവേലി, പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരി മേളം, 7ന് ഭക്തിഗാനധാര, 7.30 ന് കൊടിയിറക്കം, ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട് എതിരേൽപ്പ്, സ്പെഷ്യൽ പാണ്ടിമേളം