
കൊച്ചി: മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്മാരുടെ സംഘടനയായ കേരള സ്റ്റേറ്റ് വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യൻസ് അസോസിയേഷൻ മാർച്ച് 23, 24 തീയതികളിൽ എറണാകുളത്ത് നടത്തുന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെസംഘാടക സമിതി രൂപീകരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം. എ അനൂപ് യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ടി.പി.അശ്വതി, ജനറൽ സെക്രട്ടറി ബി.ഗണേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനായി ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവനയെയും ജനറൽ കൺവീനറായി ബി.ഗണേഷ് കുമാറിനെയും ട്രഷററായി കെ.ജയപ്രകാശിനെയും തിരഞ്ഞെടുത്തു.