
കൊച്ചി: റോട്ടറി തൃപ്പൂണിത്തുറ റോയലും തൃപ്പൂണിത്തുറയും സംയുക്തമായി പോളിയോ ദിനം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആചരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് പോളിയോ തുള്ളി മരുന്ന് കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡോ. അനിൽ കെ. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി, സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് രാജേഷ്‌കുമാർ, മുൻ പ്രസിഡന്റ് ക്യാപ്ടൻ ഹരികുമാർ, കമ്മ്യൂണിറ്റി ചെയർ നിഷിൽ നായർ, റോട്ടറി തൃപ്പൂണിത്തുറ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ഐ, സെക്രട്ടറി സുകുമാരൻ നായർ, അംഗങ്ങളായ രാജേഷ് ചേർത്തല, രാജി രാജേഷ്, ലക്ഷ്മി നാരായണൻ, അജിത് അഞ്ചേരിൽ, ആർ.സി. എച്ച് ഓഫീസർ ഡോ.രശ്മി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സഞ്ജു മോഹനൻ, പബ്ലിക് ഹെൽത്ത് നഴ്സ് പ്രീതി എന്നിവർ പങ്കെടുത്തു.