കൊച്ചി: കുസാറ്റ് എംപ്ലോയീസ് അസോസിയേഷൻ 41-ാം വാർഷിക സമ്മേളനം ഇന്നും നാളെയും മാനേജ്‌മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു രണ്ടിന് പ്രതിനിധി സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ജീവനക്കാരുടെ കലാസന്ധ്യ. നാളെ രാവിലെ പത്തിന് പൊതുസമ്മേളനം വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. വി.സി പ്രൊഫ. വി.ജി.ശങ്കരൻ, എം.എ.അജിത്കുമാർ, ഹരിലാൽ, ഡോ.ആൽഡ്രിൻ ആന്റണി എന്നിവർ പ്രസംഗിക്കും. രണ്ടിന് സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ ഡോ. മധു വാസുദേവൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. വി. മീര സമ്മാനദാനം നിർവഹിക്കും. തുടർന്ന് പൊലിക നാടൻ കലാകേന്ദ്രത്തിന്റെ 'ഗോത്രഗീതിക" ഗാനസന്ധ്യ.