അങ്കമാലി: സിനഡ് നിർദ്ദേശിച്ച ഏകീകൃത വിശുദ്ധകുർബാന അർപ്പിക്കാതെ മാർപാപ്പയെയും ബിഷപ്പുമാരെയും ധിക്കരിക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ എറണാകുളത്ത് മാർതോമ നസ്രാണിസംഘത്തിന്റെ നേതൃത്വത്തിൽ വിശ്വാസപ്രഖ്യാപന റാലിയും സമ്മേളനവും നടത്തും. എം.ടി.എൻ.എസ് അതിരൂപത ഭാരവാഹികളായ ചെറിയാൻ കവലക്കൽ, ജോസ് പൈനാടത്ത്, ഷിജു സെബാസ്റ്റ്യൻ, ഷൈബി പാപ്പച്ചൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.