അങ്കമാലി: വന്യമൃഗശല്യം പ്രതിരോധിക്കുന്നതിന് കൂടുതൽ കാര്യക്ഷമമായ നടപടികൾ വരുന്നു. എറണാകുളം, തൃശൂർ ജില്ലകളിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവിന്റെ അദ്ധ്യക്ഷതയിൽ അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിലാണ് തീരുമാനം.
നബാർഡ് ഫണ്ട് ഉപയോഗിച്ചുള്ള ഹാങ്ങിംഗ്, ഫെൻസിംഗ് അടക്കമുള്ള പദ്ധതികൾക്ക് ഉടനടി സാങ്കേതികാനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കും. പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ ചീഫ് കൺസർവേറ്റീവ് ഫോറസ്റ്റ് ഓഫീസറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെത്തെ യോഗതീരുമാനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് മൂന്നുമാസം കഴിഞ്ഞ് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. അങ്കമാലി നഗരസഭാ ചെയർമാൻ മാത്യു തോമസ്, കളക്ടർ എൻ.എസ്.കെ. ഉമേഷ്, തൃശൂർ ജില്ലാ കളക്ടർ ആർ. കൃഷ്ണ തേജ, ചീഫ് കൺസർവേറ്റീവ് ഫോറസ്റ്റ് ഓഫീസർ ഡോ. ആർ. അടലരശൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ , റേഞ്ച് ഫോറസ്റ്റ് ഓഫീസർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന പ്രതിരോധ നടപടികൾ
1-വനപ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും
2-സോളാർ ഫെൻസിംഗ് സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കും.
3-വനം വകുപ്പ് വാച്ച്മാൻമാർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകും
4-പ്ലാന്റേഷനിലൂടെയുള്ള റോന്തുചുറ്റൽ ശക്തമാക്കും