
കൊച്ചി: പൊള്ളലേറ്റ് ഗുരുതര പരിക്കേറ്റവർക്കും മുറിച്ചുണ്ടുള്ളവർക്കുമായി റോട്ടറി ക്ലബ് കൊച്ചിൻ നൈറ്റ്‌സ്, റോട്ടറി കോയമ്പത്തൂർ മെട്രോപൊളിസ്, കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റൽ, പീസ് വാലി എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്ളാസ്റ്റിക് സർജറി ക്യാമ്പ് സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. റോട്ടറി കൊച്ചിൻ നൈറ്റ്‌സ് പ്രസിഡന്റ് ഡോ. ഫെസി ലൂയിസ്, ടി.ജെ. വിനോദ് എം.എൽ.എ., കെ.എം.ഇ.എ ട്രഷറർ മുഹമ്മദ് ബാബു സേട്ട്, നാസർ ലത്തീഫ്, പ്രൊജക്ട് കോ ഓർഡിനേറ്റർ ഈസ ഗഫാർ, പീസ് വാലി വൈസ് ചെയർമാൻ ശംസുദ്ദീൻ വി.എ., ഗംഗ ഹോസ്പിറ്റലിലെ ഡോ. റോമി തുടങ്ങിയവർ പ്രസംഗിച്ചു.