കൊച്ചി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വനിതാ കൺവെൻഷൻ സിനിമാതാരം സരയു മോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വനിതാ ചെയർപേഴ്‌സൺ ഡോ. അസ്‌മബി അദ്ധ്യക്ഷത വഹിച്ചു. ബോധിത 2024 പോസ്റ്ററിന്റെ പ്രകാശനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ഡി. ലീന നിർവഹിച്ചു. എ.എം.എ.ഐ സംസ്ഥാന വനിത കൺവീനർ ഡോ. ടിന്റു എലിസബത്ത് ടോം, എറണാകുളം സോൺ സെക്രട്ടറി ഡോ. ജോയ്‌സ് കെ. ജോർജ്, ജില്ലാ സെക്രട്ടറി ഡോ. ടിൻസി ടോം, ട്രാവൽ വ്‌ലോഗർ ജലജ രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായ ഓഫീസർ ദീപ കെ.കെ., ജെയ്‌സൺ തോമസ് എന്നിവർ ക്ളാസെടുത്തു.