കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് (ബി) എറണാകുളം പാർലമെന്റ് മണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ പി.കെ., വി.ടി. വിനീത്, ചാക്കോ മാർഷൽ, ബേബി പൗലോസ്, അനിൽകുമാർ, മരിയ വിൻസെന്റ്, ആർ. രാഹുൽ, വിനോദ് വിജയൻ, .ഡോ ആഷിത, പ്രതീഷ്, ജർസൻ ഡിസൽവ, വിബിൻ, ശ്യാം ശശിധരൻ എന്നിവർ സംസാരിച്ചു. പാർലമെന്റ് മണ്ഡലം ചെയർമാനായി വി.ടി. വിനീതിനെ യോഗം തിരഞ്ഞെടുത്തു.