പറവൂർ: ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഒന്നുകിൽ ഫാസിസം അല്ലെങ്കിൽ ഇന്ത്യ" എന്ന വിഷയത്തിൽ സെമിനാർ നടത്തി. കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. പഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം ജനറൽ സെക്രട്ടറി എൻ.എസ്. സുനിൽകുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, പി. തമ്പി, മേഘ്ന മുരളി എന്നിവർ സംസാരിച്ചു.