
അങ്കമാലി: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ. ഐ) സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. 600 പ്രതിനിധികൾ പങ്കെടുത്തു.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച സെന്ററിനുള്ള പുരസ്‌കാരം അങ്കമാലി സെന്റർ ചെയർമാൻ സിജു ജോസ് പാറക്ക ഏറ്റുവാങ്ങി. സംസ്ഥാന ചെയർമാൻ ജോളി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ജിബു മാത്യു, സംഘാടക സമിതി ചെയർമാൻ ചാൾസ് ജെ. തയ്യിൽ, സെക്രട്ടറി കെ.പി. വിനോദ്, സൈജൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.