ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി 'ഗുരുദർശനത്തിന്റെ മൗലികത' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം സ്വാമി വിശാലാലന്ദ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് സംഗീത വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീർത്ഥ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി ആര്യനന്ദദേവി, പി.പി. സനകൻ, ലത സുകുമാരൻ, ടി.ആർ. ബാബു, മനീഷ് മോഹൻ എന്നിവർ സംസാരിച്ചു.