ആലങ്ങാട്: മനയ്ക്കപ്പടി ഗവ.എൽ.പി സ്കൂളിന്റെ 108-ാമത് വാർഷികാഘോഷം, അദ്ധ്യാപക- രക്ഷകർതൃദിനാഘോഷം, യാത്രഅയപ്പ് സമ്മേളനം എന്നിവ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എം. ദിപിൻ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന എ.ഇ.ഒ സി.എസ്. ജയദേവൻ, കെ.എസ്. ശശി എന്നിവരെയും എഴുപുന്ന ഗോപിനാഥിനെയും അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എൻഡോവ്മെന്റ് വിതരണം ചെയ്തു, സ്കൂൾ ലൈബ്രറിയുടെ നവീകരണം ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി. സുധ,
പഞ്ചായത്ത് അംഗം കെ.എം. ലൈജു, പി.കെ. പ്രേംജിത്ത്, പി.എസ്. അരവിന്ദൻ, ആർച്ച എസ്. ആചാരി എന്നിവർ സംസാരിച്ചു.