
തൃപ്പൂണിത്തുറ: പീപ്പിൾസ് അർബൻ ബാങ്കിന്റെ എറണാകുളം ശാഖയിൽ നടന്ന വായ്പാ വിതരണവും ദേശീയ അവാർഡ് ജേതാവും ബാങ്കിന്റെ പ്രീമിയം ഇടപാടുകാരനുമായ ഡോ.സി. നജീബിനെ ആദരിക്കൽ ചടങ്ങും ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതം പറഞ്ഞു. സോളാർ വായ്പാ വിതരണവും ബ്രാഞ്ചിലെ ആദ്യകാല ഇടപാടുകാരനും തിരുമല ദേവസ്വം ട്രസ്റ്റിയും ബ്രാഞ്ച് ബിൽഡിംഗ് ഉടമയുമായ ജയപ്രകാശ് പ്രഭുവിന് ആദരവും ഭരണസമിതി അംഗങ്ങളായ അഡ്വ. വി.സി. രാജേഷ്, ടി.എൻ. ദാസൻ, എൻ.കെ. അബ്ദുൽ റഹിം, എസ്. ഗോകുൽദാസ്, ഓമന പൗലോസ്, ബോർഡ് ഒഫ് മാനേജ്‌മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ബാങ്ക് എ.ജി.എം എ.പി. സുഷമ, സി.സി ഒ.പി. സുഗതൻ, ബ്രാഞ്ച് മാനേജർ ജീന ജെയിംസ് എന്നിവർ പങ്കെടുത്തു.