കാലടി: കറുകുറ്റി, കിഴക്കമ്പലം, തൃപ്പൂണിത്തറ ഫൊറോനകളിലെ വിശ്വാസികൾ മലയാറ്റൂർ കുരിശുമുടി കയറി. തൃപ്പൂണിത്തുറ ഫൊറോന വികാരി ഫാ. തോമസ് പെരുമായൻ, അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ഡെന്നി കാട്ടയിൽ, മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളൻ, ഫാ. നിഖിൽ പള്ളിപ്പാട്, ഫാ. ജെയിംസ് പനവേലിൽ, ഡീക്കൻ സിറിൽ പാലക്കൽ എന്നിവർ നേതൃത്വം നൽകി.