കോലഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ മഴുവന്നൂർ പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന ശില്പശാല ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജ്യോതിഷ് കുമാർ ഉദ്ഘാ‌ടനം ചെയ്തു. ഷീജ സന്തോഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ.പി. വിനോദ് കുമാർ, സി.പി.എം മഴുവന്നൂർ ലോക്കൽ സെക്രട്ടറി ടി.എൻ. സാജു, എം.എസ്. ഹരികുമാർ, ശശികല ഷാജി എന്നിവർ സംസാരിച്ചു.