കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നതും കുറ്റക്കാരായ വൈദികർക്കെതിരെ നടപടിയെടുക്കുന്നതും സംബന്ധിച്ച് അപ്പസ്‌തോലിക്ക അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരും കൂരിയയും നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിക്ഷേധിച്ച് നാളെ മുതൽ അരമന പിടിച്ചെടുക്കൽ സമരം ആരംഭിക്കുമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി അറിയിച്ചു.
സിനഡിനെ അനുകൂലിക്കുന്ന അതിരൂപതയിലെ വിവിധ സംഘടനകളിലെ നൂറുകണക്കിന് വിശ്വാസികൾ ചൊവ്വാഴ്ച രാവിലെ മുതൽ അരമന പരിസരത്ത് സംഘടിക്കും. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുവരെയോ അഡ്മിനിസ്‌ട്രേറ്റും കൂരിയ അംഗങ്ങളും രാജിവയ്ക്കുന്നതുവരെയോ സമരം തുടരുമെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജിമ്മി പത്തിരിക്കൽ, വിത്സൻ വടക്കുഞ്ചേരി, ജോണി തോട്ടക്കര,ജോസ് പാറേക്കാട്ടിൽ, ജോസ് മാളിയേക്കൽ, ബിനോയ് തൃപ്പൂണിത്തറ, കുര്യാക്കോസ് പഴയമഠം എന്നിവർ അറിയിച്ചു.