ആലുവ: തേവയ്ക്കൽ കൈരളി ഗ്രന്ഥശാലയും ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.ജി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.യു. മുഹമ്മദ്, എം.എ. അജീഷ്, കെ.എ. രാജേഷ്, ദാസൻ, സീന മാർട്ടിൻ, സുകുമാരൻ എന്നിവർ സംസാരിച്ചു.