വൈപ്പിൻ: ചെറായി റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു.
ചെറായി ജംഗ്ഷൻ മുതൽ ചെറായി പാലം വരെ നവീകരിക്കുന്നതിനാണ് പ്രത്യേക അനുമതി നൽകി തുക അനുവദിച്ചതെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു.
ബീച്ചുകളിലടക്കം നിരവധി പേരെത്തുന്ന റോഡിന്റെ പലഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്. റോഡ് നിർമ്മാണ പദ്ധതിയിൽ ഡ്രെയിൻ, നടപ്പാത സൗകര്യങ്ങളും ഉൾപ്പെടുന്നു. 910 മീറ്റർ നീളത്തിലാണ് പുനർനിർമ്മിക്കുന്നത്.