വൈപ്പിൻ: എടവനക്കാട് ഗവ. യു.പി സ്‌കൂൾ വാർഷികം പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.ആർ. മുരുകൻ അദ്ധ്യക്ഷത വഹിച്ചു. എം.എം. സബിത, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുത്രേസ്യ, ഹെഡ്മിസ്ട്രസ് ജിജി റാഫേൽ, വൈപ്പിൻ എ.ഇ.ഒ എസ്. ഷൈനമോൾ, അമ്മിണി, പഞ്ചായത്ത് അംഗങ്ങളായ പി.ബി. സാബു, കെ.ജെ. ആൽബി, ശാന്തി മുരളി, സജിത്ത്, ഇ.ആർ. ബിനോയ്, ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് എന്നിവർ സംസാരിച്ചു.