വൈപ്പിൻ: കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ടി.വി.ശശി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ.സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.സുരൻ, സംസ്ഥാന കമ്മറ്റി അംഗമായ രമപ്രതാപൻ, ഷിബു ഏഴിക്കര, പ്രശോഭ് ഞാവേലി, യൂണിയൻ സെക്രട്ടി ടി.പി. സുരേഷ്, ഖജാൻജി എം.എ രാജൻ, എൻ.ജി. രതീഷ്, എം.കെ. രമേഷ്, എൻ.വി. പ്രതാപൻ, കെ.കെ.പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ.സുഗുണൻ (പ്രസിഡന്റ് ), ടി.പി. സുരേഷ് ( സെക്രട്ടറി), ഉഷാ രാജൻ ( ഖജാൻജി), എൻ.ജി. രതീഷ് (വൈസ് പ്രസിഡന്റ് ), എൻ.വി. പ്രതാപൻ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.