airtel-logo

ഗുരുഗ്രാം: ഉപയോഗശേഷം പുനർ സംസ്‌കരിക്കപ്പെട്ട പിവിസി സിം കാർഡുകളാണ് എയർടെൽ ഇനി ലഭ്യമാക്കുക. ധനകാര്യ സ്ഥാപനങ്ങൾ, മൊബൈൽ നെറ്റ്‌വർക്കുകൾ, വാഹന നിർമാതാക്കൾ തുടങ്ങിയവയ്ക്ക് പേയ്‌മെന്റ്, കണ്ക്ടിവിറ്റി സേവനങ്ങൾ ലഭ്യമാക്കുന്ന ഇദേമിയയുടെ സഹായത്തോടെയാണ് എയർടെൽ ഈ മാറ്റം സാദ്ധ്യമാക്കുന്നത്.
കാർബൺ വികിരണം കുറച്ച് പ്രകൃതിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. റിസൈക്കിൾഡ് പി.വി.സി സിം കാർഡ് അവതരിപ്പിക്കുന്ന ആദ്യ മൊബൈൽ ഓപ്പറേറ്ററാണ് എയർടെല്ലെന്ന് ഭാർതി എയർടെൽ ഡയറക്ടർ പങ്കജ് മിഗ്ലാനി പറഞ്ഞു.