
തൃപ്പൂണിത്തുറ: ഭഗവദ്ഗീതയെ അടിസ്ഥാനമാക്കിയുള്ള സ്വാമിനി വിമലാനന്ദയുടെ പ്രഭാഷണത്തിന്റെ നാലാം ദിവസമായ ഇന്നലെ തൃപ്പൂണിത്തുറചിന്മയകോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഭജൻ അവതരിപ്പിച്ചു. 'മനസിനെ ദൈവികമാക്കുക" എന്ന വിഷയത്തിൽ സ്വാമിനി ചിന്മയ കോളേജിൽ പ്രഭാഷണം നടത്തി. 'ഇഫക്ടീവ് പേരന്റിംഗ്" എന്ന വിഷയത്തിലും പ്രഭാഷണമുണ്ടായിരുന്നു. തൃപ്പൂണിത്തുറ ചിന്മയമിഷനും ചിന്മയ കോളേജും ചിന്മയ വിദ്യാലയവും സംയുക്തമായാണ് പ്രഭാഷണ പരമ്പര നടത്തുന്നത്.