കൊച്ചി: കേരള മീഡിയ അക്കാഡമി മീഡിയ കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലേറെപ്പേർ.

48 ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയവരാണ് എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പും മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ

മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, 24 ന്യൂസ് ചാനൽ സി.ഇ.ഒ ആർ. ശ്രീകണ്ഠൻ നായർ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്, മാദ്ധ്യമ പ്രവർത്തകനായ ജയന്ത് ജേക്കബ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആർ.ഹരികുമാർ, ഐഡം എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ജൻമഭൂമി ന്യൂസ് എഡിറ്റർ പി. ശ്രീകുമാർ, മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ് എന്നിവർ സംസാരിച്ചു.
പാർശ്വവത്കൃത വിഭാഗങ്ങളും മാദ്ധ്യമങ്ങളും, തിരഞ്ഞെടുപ്പു കാലത്തെ നവമാദ്ധ്യമങ്ങൾ എന്നീ വിഷയങ്ങളിലും ചർച്ചകൾ നടത്തി. നിർമിതബുദ്ധിയും സോഷ്യൽ മീഡിയയും എന്ന വിഷയത്തിൽ ഫോട്ടോ ജേർണലിസ്റ്റുകൾക്കായി ശില്പശാലയും മാദ്ധ്യമോത്സവത്തിന്റെ ഭാഗമായി നടന്നു. മീഡിയ അക്കാഡമിയിലെ പൂർവവിദ്യാർഥികളുടെ സംഗമത്തിൽ ഫുട്‌ബാൾ കമന്റേറ്ററും മാദ്ധ്യമപ്രവർത്തകനുമായ ഷൈജു ദാമോദരൻ അവതാരകനായി. അക്കാഡമിയിലെ പഠനകാലത്ത് പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികളെ ആദരിച്ചു. മാദ്ധ്യമോത്സവം ഇന്നു സമാപിക്കും.